ഐ സി എഫ് മദ്‌റസ കലോത്സവ്: സ്വാഗത സംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: സല്‍മാബാദ് മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്റസ കലോത്സവിന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഷാജഹാന്‍ കൂരിക്കുഴി (ചെയര്‍മാന്‍), അമീര്‍ അലി ആലുവ (ജനറല്‍ കണ്‍വീനര്‍), അന്‍സാര്‍ വെള്ളൂര്‍ (ഫിനാന്‍സ്), അഷ്‌റഫ് കോട്ടക്കല്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

അബ്ദുലത്തീഫ് അല്‍ ഫനാര്‍, അബ്ദു റഊഫ്, മന്‍സൂര്‍ നടുവട്ടം, ഫൈസല്‍ എഫ് എം (വൈസ് ചെയര്‍മാന്‍), സിദ്ദീഖ് മാഗ്ലൂര്‍, ഖലീല്‍, അബ്ദു റഊഫ്, ഡോ. നൗഫല്‍, ഫുസൈല്‍ (ജോയിന്റ് കണ്‍വീനര്‍), റഹീം സഖാഫി, ഹംസ ഖാലിദ് സഖാഫി, സിദീഖ് കോട്ടക്കല്‍ (പ്രോഗ്രാം), ഷൗക്കത്ത്, റഹീം താനൂര്‍, ഇസ്ഹാഖ് വലപ്പാട് (വളണ്ടിയര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഐ സി എഫ് സല്‍മാബാദ് റീജിയന്‍ പ്രസിഡണ്ട് അബ്ദു റഹീം സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം മുസ്ല്യാര്‍, ശഫീഖ് മുസ്ല്യാര്‍, അബ്ദുള്ള രണ്ടത്താണി, അമീറലി ആലുവ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!