സഫാരി 10, 20, 30 പ്രമോഷന് തുടക്കമായി

Web Desk
4 Min Read

ദോഹ: സഫാരിയില്‍ 10, 20, 30 പ്രമോഷന്‍ ആരംഭിച്ചു. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റു ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട് വെയര്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ ഒട്ടനവധി ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

city exchange

ആയിരത്തി മുന്നൂറു ഗ്രാം സാദിയ ചിക്കന്‍ ഗ്രില്ലര്‍ പത്തു റിയാല്‍, ഒരു കിലോ ടൈഡ് ഡിറ്റര്‍ജന്റ് മൂന്ന് പീസ് ഇരുപതു റിയാല്‍, ഹെയ്ന്‍സ് ഡബിള്‍ ഗ്യാസ് ബര്‍ണറിനു മുപ്പതു റിയാല്‍, അഞ്ഞൂറ് ഗ്രാമിന്റെ കിസാന്‍ പൈനാപ്പിള്‍ ജാം രണ്ടു പീസിന് പത്തു റിയാല്‍, നാനൂറു മില്ലി ലിറ്ററിന്റെ പാന്റീന്‍ ഷാംപൂ രണ്ടു പീസിന് ഇരുപതു റിയാല്‍, പതിനേഴു പീസിന്റെ കിച്ചണ്‍മൈഡ് ഒപെല്‍വെയര്‍ ഡിന്നര്‍ സെറ്റിന് മുപ്പതു റിയാല്‍, ലിയോണ്‍ കിഡ്‌സ് ട്രോളി ബാഗ് മുപ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകളുമായി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍, മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ന്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്.

വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ്, വിവിധ ഇനം ഐസ്‌ക്രീം തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്

- Advertisement -
Ad image

ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും നിരത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓാഫിസുകളിലേക്കാവശ്യമായതും ഉള്‍പ്പെടെ ധാരാളം ഇനങ്ങള്‍ ലഭ്യമാണ്. ഫേബര്‍ കാസില്‍, മോപ്പഡ് സ്‌കൂള്‍ കിറ്റ്, വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ.

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍, ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വമ്പിച്ച വിലക്കുറവോടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് 10,20,30 ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്. കൂടാതെ, വിന്റര്‍ സീസണ്‍ പ്രമാണിച്ച് സഫാരിയില്‍ പ്രത്യേക ശൈത്യകാല വസ്ത്രങ്ങള്‍, ജാക്കറ്റുകള്‍, സ്വെറ്ററുകള്‍, ബ്ലാങ്കെറ്റുകള്‍, റൂം ഹീറ്ററുകള്‍ തുടങ്ങി അവശ്യവസ്തുക്കളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ഒപ്പം തന്നെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷന്‍ വഴി സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര്‍ എക്‌സ് എട്ട് രണ്ടായിരത്തി ഇരുപത്തിനാല് മോഡല്‍ ആറ് കാറുകളും എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ പത്തൊമ്പത് കാറുകളുമടക്കം ഇരുപത്തിയഞ്ച് എംജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകുന്നതാണ്.

കൂടാതെ മറ്റു രണ്ടു മെഗാ പ്രൊമോഷനുകള്‍ കൂടി ഉപഭോക്താക്കള്‍ക്കായി സഫാരി ഇത്തവണ ഒരുക്കിയിട്ടുണ്ട്. അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും ഇ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൂന്ന് എംജി ഇസഡ് എസ് 2024 മോഡല്‍ കാറുകളും ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമിര്‍ ശാഖയില്‍ നിന്നമാണ് അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ വഴി ഉപഭോക്താവിന് ഒരു ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസ് നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.

ഏഴു നറുക്കെടുപ്പുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി അന്‍പതിനായിരം റിയാല്‍, രണ്ടാം സമ്മാനമായി ഇരുപത്തിയയ്യായിരം റിയാല്‍, മൂന്നാം സമ്മാനമായി പതിനായിരം റിയാല്‍, നാലാം സമ്മാനമായി അയ്യായിരം റിയാല്‍, അഞ്ചാം സമ്മാനമായി മൂവായിരം റിയാല്‍, ആറാം സമ്മാനമായി രണ്ടായിരം റിയാല്‍, ഏഴാം സമ്മാനമായി ആയിരം റിയാല്‍ വീതം അഞ്ചു പേര്‍ക്കും ആണ് ലഭിക്കുക. 2024 ഒക്ടോബര്‍ 16 മുതല്‍ 29 ഡിസംബര്‍ 2024 വരെ ആണ് ഈ പ്രൊമോഷന്‍ നടക്കുന്നത്.

ഇതിനോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷന്‍ ആണ് അമ്പതു റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് മൂന്ന് എംജി ഇസഡ് എസ് 2024 മോഡല്‍ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം. ഈ പ്രൊമോഷനില്‍ മൂന്നു നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഈ പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പ് 2024 നവംബര്‍ 14ന് നടന്നു. രണ്ടാമത്തെ നറുക്കെടുപ്പ് 2024 ഡിസംബര്‍ 16നും അവസാന നറുക്കെടുപ്പ് 2025 ജനുവരി 14നും ആണ് നടക്കുക. രണ്ടു പ്രമോഷനും സഫാരിയുടെ ബിര്‍ക്കത്ത് അല്‍ അവമറില്‍ ഉള്ള സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാത്രമാകും ലഭ്യമാവുക.

Share This Article
Leave a Comment
error: Content is protected !!