ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ മനുഷ്യ പതാക തീര്‍ത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കിയ പതാക ശ്രദ്ധേയമായി. ‘നിങ്ങളാല്‍ ഉയര്‍ച്ച നിങ്ങളില്‍ പ്രതീക്ഷ’എന്ന ദേശീയ ദിന സന്ദേശത്തെ ഉയര്‍ത്തി 7,700 വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയാണ് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈ വേറിട്ട മനുഷ്യ പതാക സൃഷ്ടിച്ചത്.

city exchange

ഖത്തര്‍ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്ന മെറൂണ്‍ വെള്ള നിറങ്ങളിലെ വേഷങ്ങളില്‍ നൂറ്റിനാല്‍പത് വരികളും അന്‍പത്തിയഞ്ചു നിരകളിലുമായി അരമീറ്റര്‍ അകലത്തിലാണ് ഈ പാതകക്കായി ഇവര്‍ അണിനിരന്നാണ് മെറൂണ്‍- വെള്ള നിറങ്ങളിലുള്ള ഖത്തര്‍ പതാക സൃഷ്ടിച്ചത്. ഖത്തറിനോടുള്ള അഭിമാനവും ദേശീയ ഐക്യബോധവും പ്രകടിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്‌കാരമായിരുന്നു ഇത്.

ദേശീയ ദിനാഘോഷവേളയില്‍ ഈ രാജ്യത്തെ ഭരണാധികാരികള്‍ക്കും ഇവിടുത്തെ ജനതക്കുമുള്ള ആദരവാണ് ഇതെന്നും ദേശീയ ദിനം രാജ്യത്തോടൊപ്പം ആഘോഷിക്കുന്നതിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സന്തോഷവും ഇതിലൂടെ പ്രതിഫലിക്കുന്നതായും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!