സ്വകാര്യ മേഖലയില്‍ പ്രാദേശികവത്ക്കരണത്തിന് ഖത്തര്‍ അവാര്‍ഡ് സ്ഥാപിക്കുന്നതിന് അമീരി തീരുമാനം

Web Desk
1 Min Read

ദോഹ: സ്വകാര്യ മേഖലയിലെ പ്രാദേശികവത്ക്കരണത്തിനുള്ള ഖത്തര്‍ അവാര്‍ഡ് സ്ഥാപിക്കുന്നതിനുള്ള 2025ലെ 27-ാം നമ്പര്‍ അമീരി തീരുമാനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി പുറപ്പെടുവിച്ചു.

city exchange

ദേശസാത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ഖത്തറിന്റെ ദേശീയ ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്ത സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിലൂടെ തൊഴില്‍ പ്രാദേശികവത്ക്കരണ മേഖലയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തിയെടുക്കുക എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യമെന്ന് തീരുമാനം പറയുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട പൗരന്മാരെയും അസാധാരണ പ്രതിഭകളെയും ദീര്‍ഘവീക്ഷണമുള്ള നേതാക്കളെയും നൂതനമായ പയനിയര്‍മാരെയും ആദരിക്കാനും ഇത് ശ്രമിക്കുന്നു.

ഈ തീരുമാനപ്രകാരം അവാര്‍ഡിന്റെ മാനേജ്‌മെന്റിന് മേല്‍നോട്ടം വഹിക്കുന്നതിനും അതിന്റെ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും അതിന്റെ വിഭാഗങ്ങളും തലങ്ങളും നിര്‍വചിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നതിനുമായി തൊഴില്‍ മന്ത്രാലയത്തിനുള്ളില്‍ ഒരു ട്രസ്റ്റി ബോര്‍ഡ് രൂപീകരിക്കും.

നിയമം പുറത്തിറക്കിയ തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!