
ആലുവ: സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന നിര്‍ധനരും നിരാലംബരുമായവര്‍ക്ക് കരുണയുടെ കരങ്ങള്‍ നീട്ടി ചേര്‍ത്തണച്ച് അവര്‍ക്ക് സ്നേഹ സാന്ത്വന സഹായങ്ങള്‍ നല്കുന്ന കാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അമ്മത്താരാട്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എറണാകുളം ജില്ലയില്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കിയ അമ്മത്താരാട്ട് ആലുവ എഫ് ബി ഓ ഹാളില്‍ ചേര്‍ന്ന അഞ്ചാംവാര്‍ഷിക യോഗം ചേര്‍ന്നു. ചെയര്മാന് കെ എം കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയ അമ്മമാരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ താരാട്ട് എന്ന് എം എല്‍ എ പറഞ്ഞു. അമ്മമാര്‍ക്കുള്ള പുടവ വിതരണം മുന്‍സിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍ നിര്‍വഹിച്ചു. ഓണക്കിറ്റ് വിതരണം ചാരിറ്റി പ്രവര്ത്തകന് നാസര്‍ മാനു വയനാട്, അമ്മമാര്‍ക്കുള്ള മെഡിസിന് വിതരണം ചൂര്‍ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, എസ് എസ് എല്‍ സി പ്ലസ് ടു അവാര്‍ഡ് പി എം എ സലാം, ഫാസില്‍ ഹുസൈന്, സക്കീര്‍ തങ്ങള്‍ മൂവാറ്റുപുഴ, മുംതാസ്ഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
അഷ്റഫ് ബദ്രിയ, നസീര്‍ കൊടി കുത്തുമല, ഷംല നെസീര്‍, ഷംല താഹ, സോഫിയ ഷെരീഫ്, സബീന ടീച്ചര്‍, ലീന വര്‍ഗീസ്, പരീത് വലിയപറമ്പില്‍, സെയ്തലവി, തൃശൂര്‍ അസീസ് മാടാഞ്ചേരി, അബ്ദുല്‍ അസീസ്, ഷഫീഖ്, നൗഷാദ് തായ്ക്കാട്ടുകര എന്നിവര്‍ പ്രസംഗിച്ചു. സാബിറഹ്മാന് നന്ദി പറഞ്ഞു. ചടങ്ങില്‍ ചാരിറ്റി പ്രവര്‍ത്തകരെ ആദരിക്കലും മൊമെന്റോ നല്‍കുകയും ചെയ്തു. സൗഹൃദ കലാസമിതി മൂവാറ്റുപുഴ ഗാനവിരുന്ന് നടത്തി.

