
ദോഹ: കാനഡയിലേക്കുള്ള അസാധാരണവും പൂര്‍ണ്ണ അധികാരമുള്ളതുമായ അംബാസഡറായി താരിഖ് അലി ഫറജ് ഹാഷിം അല്‍ അന്‍സാരിയെ നിയമിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2025-ലെ അമീറി തീരുമാനം നമ്പര്‍ 64 പുറപ്പെടുവിച്ചു.

അതേസമയം, ഇന്‍ഡോനേഷ്യ റിപ്പബ്ലിക്കിലേക്കുള്ള അസാധാരണവും പൂര്‍ണ്ണ അധികാരമുള്ളതുമായ അംബാസഡറായി ഡോ. സുല്‍ത്താന്‍ മുബാറക് സാദ് അല്‍ ദുസാരിയെ നിയമിച്ച് 2025-ലെ അമീറി തീരുമാനം നമ്പര്‍ 65-യും ഉത്തരവ് പുറപ്പെടുവിച്ചു.

ഈ തീരുമാനങ്ങള്‍ പുറപ്പെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്നും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
