‘ഉറുമാലിന്‍ ചന്തം’ ആല്‍ബത്തിന്റെ പോസ്റ്റര്‍ ലോഞ്ച് ദോഹയില്‍ നടന്നു

Web Desk
1 Min Read

ദോഹ: എസ്സാര്‍ മീഡിയയുടെ ബാനറില്‍ ഹസ്സന്‍ വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ഉറുമാലിന്‍ ചന്തം’ പോസ്റ്റര്‍ ലോഞ്ച് പ്രമുഖ അതിഥികളുടെ സാന്നിധ്യത്തില്‍ നടന്നു. പ്രശസ്ത സിനിമ ഗായകന്‍ അഫ്‌സല്‍, മാര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange

ആല്‍ബത്തില്‍ ഹസ്സന്‍ വട്ടംകുളം ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിക്കുന്നു. എം എം ഹംസ മുവാറ്റുപുഴയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സഫ്വാന്‍ എസ്4 ഫിലിംസ് ആണ് ചിത്രീകരണം നിര്‍വഹിച്ചത്.

ആല്‍ബത്തില്‍ പ്രധാന വേഷത്തില്‍ ബിന്‍സിയ ഷനാദ് അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സ്വാലിഹ് പി ടി മഞ്ചേരിയും ഔദ്യോഗിക പ്രമോഷന്‍ എസ്സാര്‍ മീഡിയ മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നു.

ആല്‍ബത്തിന്റെ മുഴുവന്‍ ചിത്രീകരണവും ഖത്തറിലാണ് പൂര്‍ത്തിയാക്കിയത്. പുതുമയാര്‍ന്ന അവതരണ ശൈലിയോടെ ഒരുങ്ങുന്ന ‘ഉറുമാലിന്‍ ചന്തം’ സംഗീതാസ്വാദകര്‍ക്ക് ശ്രദ്ധേയമായ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ആല്‍ബം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംഘടകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!