മെയ് ദിനത്തില്‍ ബഹ്‌റൈന്‍ പ്രതിഭ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

Web Desk
3 Min Read

മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്‌റൈന്‍ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക- സേവന പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ മെയ്ദിനാഘോഷം ശ്രദ്ധേയമായി.

city exchange

മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തില്‍ പ്രതിഭ ഹെല്‍പ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100ല്‍പരം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 87 പേര്‍ രക്തദാനം നല്‍കി. ഡോ. ബാബു രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറല്‍ സെക്രട്ടറി സുലേഷ് വി കെ, രക്ഷാധികാരി സമിതി അംഗം ലിവിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, പി ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മിജോഷ്, അനില്‍ കെ പി, ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ഷിബു ചെറുതുരുത്തി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. മേഖല പ്രസിഡന്റ് സജീവന്‍ മാക്കണ്ടി, ആക്ടിങ് സെക്രട്ടറി സന്തു പടന്നപ്പുറം എന്നിവരോടൊപ്പം അശോകന്‍, ബിനു കരുണാകരന്‍, ഷിജു ഇ കെ, ഷീല ശശി, അനിത മണികണ്ഠന്‍, ബിജു കെ പി., താരിഖ്, അജീഷ്, സജേഷ്, മുഹറഖ് ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ഫിനി എബ്രഹാം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ബഹ്‌റൈന്‍ പ്രതിഭ വനിതാവേദിയും സല്‍മാബാദ് യൂണിറ്റും ചേര്‍ന്ന് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലോക കേരളസഭാംഗവും ബി ഡി കെ ചെയര്‍മാനുമായ കെ ടി സലിം ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. എല്‍ദോ ജോര്‍ജ് നടത്തിയ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് വനിതാവേദി എക്‌സിക്യൂട്ടീവ് അംഗം സ്‌നേഹ ഹരീഷ് ഏകോപിപ്പിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് ദിവ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ജെയ്‌സണ്‍ അധ്യക്ഷത വഹിച്ചു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സഞ്ജു, വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, വൈസ് പ്രസിഡന്റ് ശര്‍മിള, പ്രതിഭ വൈസ് പ്രസിഡന്റ് ജയകുമാര്‍, മേഖലാ സെക്രട്ടറി ജോഷി ഗുരുവായൂര്‍, മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍, കേന്ദ്ര കമ്മിറ്റി അംഗം നുബിന്‍ അന്‍സാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

റിഫ സൂഖ് യൂണിറ്റും വനിതാ വേദിയും ചേര്‍ന്ന് നടത്തിയ മറ്റൊരു മെഡിക്കല്‍ ക്യാമ്പിലും വലിയ ജനപങ്കാളിത്തം ഉണ്ടായി. 200ല്‍ അധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ബ്ലഡ് പ്രഷര്‍, കിഡ്‌നി, ലിവര്‍ പരിശോധനകള്‍ ഉള്‍പ്പെടെ വിവിധ പരിശോധനകള്‍ സൗജന്യമായി നടത്തി. ഡോ. അമല്‍ ഘോഷ് ജീവിതശൈലീ രോഗങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ‘സ്‌നേഹ’ കോര്‍ഡിനേറ്ററും ഐ സി ആര്‍ എഫ് മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ നിഷ രംഗരാജന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. റിഫ സൂഖ് യൂണിറ്റ് സെക്രട്ടറി അന്‍വര്‍ തായാട്ട് അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, പ്രസിഡണ്ട് മഹേഷ് കെ വി, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍, കേന്ദ്ര കമ്മിറ്റി അംഗം നുബിന്‍ അന്‍സാരി, റിഫ മേഖല സെക്രട്ടറി ബാബു വി ടി, പ്രസിഡന്റ് രഞ്ജു ഹരീഷ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സല്‍മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി കേന്ദ്ര കമ്മിറ്റി അംഗവും റിഫ മേഖല കണ്‍വീനറുമായ അഫ്‌സില നന്ദി രേഖപ്പെടുത്തി.

വൈകീട്ട് പ്രതിഭ ഹാളില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഐ സി ആര്‍ എഫ് ചെയര്‍മാന്‍ അഡ്വ. വി കെ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴിലവസരങ്ങളും കടമകളും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയും പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

പ്രതിഭ ജനറല്‍ സെക്രട്ടറി സുലേഷ് വി കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡണ്ട് മഹേഷ് കെ വി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗം സുബൈര്‍ കണ്ണൂര്‍, വനിതാവേദി ജനറല്‍ സെക്രട്ടറി സരിത മേലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ജയകുമാര്‍ നന്ദി രേഖപ്പെടുത്തി. സ്വരലയ ഗായക സംഘത്തിന്റെ ഗാനമേളയും തുടര്‍ന്ന് ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും നടന്നു.

ചടങ്ങിനിടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ രക്ഷാധികാരി സമിതി അംഗം പി കെ ബാലന്‍, നാടകവേദി എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കണ്ണപുരം, നാടക പ്രവര്‍ത്തകന്‍ മിഥുന്‍, ബാലവേദി മുന്‍ സെക്രട്ടറി തീര്‍ഥ സതീഷ് എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!