കരിപ്പൂരിലെ റണ്‍വേ റീകാര്‍പ്പറ്റിംങ്; ഹജ്ജ് എംബാര്‍ക്കേഷന്‍ നഷ്ടമാകരുതെന്ന് റിയാദ് മലപ്പുറം മുനിസിപ്പല്‍ കെ എം സി സി

Web Desk
1 Min Read

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കുള്ള കരട് പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും റണ്‍വേ റീകാര്‍പ്പറ്റിംങ് പൂര്‍ത്തീകരിക്കാന്‍ കാലതാമസം വന്നാല്‍ ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരിന് നഷ്ടപ്പെടുമെന്ന് റിയാദ് മലപ്പുറം മുനിസിപ്പല്‍ കെ എം സി സി കൗണ്‍സില്‍ മീറ്റ് ആശങ്ക രേഖപ്പെടുത്തി. കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടാകാതാരിക്കാന്‍ റീകാര്‍പ്പറ്റിംങ് പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തി സമയത്തിന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം അധികൃതരോട് അഭ്യര്‍ഥിച്ചു.

city exchange

പുതിയ അംഗത്വ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പാലിറ്റി കെ എം സി സി പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി നിരീക്ഷകന്‍ യൂനുസ് കൈതക്കോടന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹ്മാന്‍ സി കെ, മുസ്സമില്‍ കാളമ്പാടി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അബ്ദുസ്സമദ് മുണ്ടുപറമ്പ് (പ്രസി), മൂസ നാണത്, മുഹമ്മദ് യൂനുസ് (വൈസ് പ്രസി), സാജിദ് പറമ്പന്‍ (ജന സെക്ര), മുഹമ്മദ് ദാനിഷ്, സമദ് കലയത്ത് (സെക്ര), മുനീര്‍ കമ്പര്‍ (ട്രഷ), കുട്ടിമോന്‍ (ചെയര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!