കെ പി സി സി ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Web Desk
1 Min Read

ദോഹ: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തുന്ന കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റേയും പ്രവര്‍ത്തകരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമിക്കുന്ന നിലപാടിനെതിരെ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

city exchange

കേരളത്തിലുടനീളം കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരും സി പി എമ്മുകാരുടെ ആക്രമണത്തിന് ഇരയാവുകയാണ്. ഇടതുമുന്നണി കണ്‍വീനര്‍ അടക്കമുള്ളവര്‍ നേരിട്ടാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അടക്കമുള്ള നേതാക്കള്‍ ഓഫീസിലുള്ള സമയത്താണ് കെ പി സി സി ഓഫീസിനു നേരെ ആക്രമണം നടന്നത്.

ജനാധിപത്യപരമായി നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുവാനുള്ള ശ്രമങ്ങളെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ അണിനിരത്തി തികച്ചും സമാധാനപരമായി നേരിടുമെന്ന് യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!