

ജിദ്ദ: സൗദി അറേബ്യയില്‍ തിങ്കളാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 5505 രേഖപ്പെടുത്തി. രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 4349 പേരാണ് രോഗമുക്തരായത്. ഇതുവരെയായി സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,20,935 ആണ്. ഇതുവരെയായി 5,69,296 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കോവിഡ് ബാധിച്ച് തിങ്കളാഴ്ച രണ്ടുപേരാണ് മരിച്ചത്. ഇതോടെ 8908 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 388 പേരാണ് തീവ്രപരിചരണ വിഭാഗാഗത്തില്‍ ചികിത്സയിലുള്ളത്.
