ക്രിസ്തുമസ് ഷൂട്ടില്‍ ഇവ ക്രിസ്റ്റഫറിന് വീണ്ടും താരത്തിളക്കം

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര താരം ഇവ ക്രിസ്റ്റഫര്‍ ക്രിസ്തുമസ് ഫോട്ടോ ഷൂട്ടില്‍ വീണ്ടും തിളങ്ങി. മലയാള സിനിമയില്‍ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഇവ ഫോട്ടോ ഷൂട്ടിലൂടെയും ഏറെ ശ്രദ്ധേയയായ താരമാണ്.

city exchange

ഓരോ വര്‍ഷവും പുതുമയുള്ളതും ആകര്‍ഷകവുമായ ക്രിസ്തുമസ് ഷൂട്ടിലാണ് ഇവ എത്തുന്നത്. ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന മാതാവായും കാലിത്തൊഴുത്തില്‍ ഉണ്ണിക്കു ജന്മം നല്‍കിയ മാതാവായുമാണ് ഇവ ഇത്തവണ എത്തിയത്.

അയന ഡിസൈന്‍സ് ആണ് ഇവയ്ക്കുള്ള വസ്ത്രങ്ങള്‍ ഒരുക്കിയത്. റൊസാന്‍സ് ബ്യൂട്ടി ക്ലിനിക്കിലെ ഷൈനി പോള്‍സണ്‍ മേക്കപ്പ് ചെയ്തു. മുഹമ്മദ് ഫാരിസ് ആണ് വ്യത്യസ്തമായ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. യഥാര്‍ഥ കാലിത്തൊഴുത്തിനെ ഷൂട്ടിംഗ് ലൊക്കേഷനുമാക്കി. അഞ്ജലി സിബിയുടേതാണ് ഇതിന്റെ ആശയം. കോല്‍ബെ ഫാറന്‍സിസ്‌കാന്‍ ആശ്രമത്തിലായിരുന്നു ചിത്രീകരണം.

- Advertisement -
Ad image

നെടുവണ്ണൂര്‍ വടക്കുംചേരി സോജോ- സാന്ദ്ര ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ആണ് ഉണ്ണിയായി ഇവക്കു ഒപ്പം എത്തിയത്. ആറ് ദിവസം മാത്രം പ്രായമേ ജോര്‍ദാനുള്ളൂ.

ശങ്കരനും മോഹനനും എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ഇവ പത്തോളം സിനിമകളില്‍ അഭിനയിച്ചു. മെഗാസ്റ്റാര്‍ മമൂട്ടിയ്‌ക്കൊപ്പം രാജാധിരാജ എന്ന സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ ഇവ സിനിമയില്‍ സജീവമായി.

ആലുവ ജ്യോതി നിവാസ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടൂ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് ഇവ ക്രിസ്റ്റഫര്‍.

Share This Article
Leave a Comment
error: Content is protected !!