ലോകത്ത് കുടിയേറ്റക്കാരെ കുടിയിറക്കുമ്പോള്‍ ഖത്തര്‍ രേഖകള്‍ ശരിയാക്കി കൂടെക്കൂട്ടുന്നു

Web Desk
1 Min Read

ഖത്തര്‍ ഗ്രേസ് പീരിയേഡ് ആനുകൂല്യം ആറായിലത്തിലധികം പേര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നേടി!
സഹോദരന്മാരെ, ലോകത്ത് കോവിഡും മറ്റ് കാരണങ്ങളാലും കുടിയേറ്റക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന സമയത്താണ് രേഖകള്‍ ശരിയാക്കി ഖത്തറില്‍ അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാന്‍ നമ്മെ ക്ഷണിക്കുയാണ് ഈ ഗ്രേസ് പീരിയഡിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. രേഖകള്‍ ശരിയാക്കാനായി ലഭിച്ച 28,476 അപേക്ഷിച്ചവരിലാണ് രാജ്യത്ത് ആറായിരത്തിലധികം പേര്‍ അനുമതി സമ്പാദിച്ചത്. മൊത്തം അപേക്ഷകരില്‍ അധികവും താമസ രേഖകള്‍ ശരിയാക്കി മെച്ചപ്പെട്ട ജോലികളിലേക്ക് കയറാന്‍ ശ്രമിക്കുന്നവരാണ്. 8,200 പേര്‍ ഈ അവസര പ്രകാരം നാടണഞ്ഞു.

city exchange

ആഭ്യന്തര മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സര്‍ക്കാര്‍ സര്‍വ്വീസ് സെന്ററുകള്‍ മുഖേന അപേക്ഷിക്കാം.
വളരെ വേഗത്തിലാണ് രേഖകള്‍ പരിശോധിക്കുന്നതും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതും. ഏതെങ്കിലും കാരണത്താല്‍ കാലതാമസം നേരിടുന്നവര്‍ക്ക് സേര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ട് ഹാജരാവാം. രേഖകള്‍ ശരിയാക്കാന്‍ എത്തുന്നവര്‍ക്ക് അറസ്റ്റ് പോലുള്ള യാതൊരു നടപടികളും ഇവിടെയുണ്ടാവില്ലെന്ന് പ്രത്യേകം അറിയിച്ചു.

ഈ അവസരം ഈ മാസം അവസാനം വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രത്യേകം ശ്രദ്ധിക്കുക: അവസാന തിയ്യതി മാര്‍ച്ച് 31, 2022 എന്നത് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി അല്ല, മറിച്ച് രേഖകള്‍ ശരിയാക്കി നിയമ വിധേയമാവാനുള്ള അവസാന തിയ്യതിയാണ്.
അവസാന നാളുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രഖ്യാപിത ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നേക്കാം.
ആയതിനാല്‍ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

- Advertisement -
Ad image

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ ഗ്രേസ് പീരിയേഡ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവസാന തിയ്യതിക്ക് തൊട്ട് മുമ്പ് ധാരാളം അപേക്ഷകര്‍ ഉണ്ടാവുകയും അത്തരക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവാത്ത സാഹചര്യം കണക്കിലെടുത്തും കൂടുതല്‍ ആളുകള്‍ക്ക് അവസരം ലഭിക്കണമെന്ന ഉദ്ദ്യേശത്തോടെയാണ് മൂന്നുമാസം വീണ്ടും നീട്ടി നല്‍കിയത്.

ഈ കാലയളവിന് ശേഷം നിയമം അനുശാസിക്കുന്ന എല്ലാ കര്‍ശന നടപടികള്‍ക്കും വിധേയരാവേണ്ടി വരുമെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.

Share This Article
Leave a Comment
error: Content is protected !!