

ദോഹ: ഫാഷന്‍ ട്രസ്റ്റ് അറേബ്യയുടെ അഞ്ചാമത് എഡിഷന്‍ ഒക്ടോബറില്‍ ദോഹയില്‍ നടക്കും. ഈ വര്‍ഷം നൈജീരിയയാണ് അതിഥിരാജ്യം.

അന ഖൗരി, ബേക്ക ഗ്വിഷിയാനി, കാള്‍ജിന്‍ ജേക്കബ്‌സ്, കാര്‍ലോസ് നസാരിയോ, കാര്‍ലിന്‍ സെര്‍ഫ് ഡി ഡഡ്സീലെ, ഡെല്‍ഫിന ഡെലെട്രസ്, കെല്ലി വെര്‍സ്ലര്‍, മൈക്കല്‍ വാര്‍ഡ്, മിറല്‍ യൂസഫ്, നാദിയ ദുയിബ്, പീറ്റര്‍ ഡുണ്ടാസ്, പിയോട്രെക് പാന്‍സിക്, ബെക്കറ്റ് ഫോഗ്, സാറ സ്റ്റൗഡിംഗര്‍, ടൈലര്‍ മിച്ചല്‍, വലേരി മെസ്സിക്ക എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടുന്ന ഈ വര്‍ഷത്തെ ഉപദേശക ബോര്‍ഡ് അംഗങ്ങളെ ഫാഷന്‍ ട്രസ്റ്റ് അറേബ്യ പ്രഖ്യാപിച്ചു.

അതേസമയം, ആദം ബൈദാവി, കരോലിന്‍ ഇസ, ഫാബിയോ പിരാസ്, ഗബ്രിയേല കരേഫ ജോണ്‍സണ്‍, ഗിയ റിപോസി, ഇമ്രു ആശ, നീന ഗാര്‍സിയ, സെയ്ഫ് മഹ്ധി, സാറ മൈനോ, സൂസി ലോ, ടിഫാനി ഗോഡോയ് എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലെ ഉപദേശക സമിതി അംഗങ്ങളാണ്.

