മിലന്‍ കുന്ദേര അന്തരിച്ചു

Web Desk
2 Min Read

പ്രാഗ്: പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ദീര്‍ഘകാലമായുള്ള അസുഖങ്ങളെ തുടര്‍ന്നാണ് പാരിസിലെ അപ്പാര്‍ട്‌മെന്റില്‍ അദ്ദേഹം നിര്യാതനായത്. ചെക് വംശജനായ കുന്ദേര കഴിഞ്ഞ് അമ്പതു വര്‍ഷങ്ങളായി പാരിസിലാണ് താമസം.

city exchange

ചെക്ക് നഗരമായ ബെര്‍ണോയില്‍ 1929ല്‍ ജനിച്ച കുന്ദേര സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതോടെ രാജ്യത്ത് നിന്ന് പുറത്തായി. 1975ല്‍ അദ്ദേഹം കുടുംബത്തിനൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറി.

1979ല്‍ ചെക്കോസ്ലോവാക്യ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സ് കുന്ദേരയ്ക്ക് പൗരത്വം നല്‍കി. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ചെക് റിപ്പബ്ലിക് തെറ്റ് തിരുത്തി മിലന്‍ കുന്ദേരക്ക് വീണ്ടും പൗരത്വം നല്‍കിയിരുന്നു.

- Advertisement -
Ad image

1967ല്‍ പ്രസിദ്ധീകരിച്ച ദി ജോക് ആയിരുന്നു കുന്ദേരയുടെ ആദ്യ നോവല്‍. ദി ബുക് ഓഫ് ലോഫ്റ്റര്‍ ആന്റ് ഫോര്‍ഗറ്റിങ് എന്ന കൃതി 1979ല്‍ പുറത്തിറങ്ങി. ഇവ രണ്ടും ഫ്രഞ്ചിലാണ് എഴുതിയത്. പ്രാഗിനെ കേന്ദ്രീകരിച്ച് എഴുതിയ ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഒഫ് ബീയിങ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ഈ കൃതി പിന്നീട് സിനിമയായി.

‘ഉയിരടയാളങ്ങള്‍’, ‘ചിരിയുടെയും മറവിയുടെയും പുസ്തകം’, ഐഡന്റിറ്റി, വേര്‍പാടിന്റെ നടനം എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസ വഞ്ചനയുടെയും കഥ. വായനക്കാരനെ
സ്വന്തം ജീവിതത്തെയും നിലപാടുകളെയും കുറിച്ച് പുനര്‍ വിചാരണ നടത്താന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ് ‘ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്’ (ഉയിരടയാളങ്ങള്‍). ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഒരപൂര്‍വ്വ നോവലായിരുന്നു അത്.

ചരിത്രവും രാഷ്ട്രീയവും വ്യക്തി ജീവിതങ്ങളില്‍ സന്നിവേശിപ്പിച്ച് നോവല്‍ എന്ന സാഹിത്യരൂപത്തെ പുതുക്കിപ്പണിഞ്ഞ മിലന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലായിരുന്നു ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’. ഏഴു സ്വതന്ത്രഭാഗങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന നോവല്‍ പ്രണയവും രതിയും രാഷ്ട്രീയവും ഹാസ്യവും
നിറച്ചുവച്ച ഓര്‍മ്മകളുടെ ചരിത്രപുസ്തകമായി ലോകം മുഴുവന്‍ വായിച്ചു.

1985-ലെ ജറുസലേം പ്രൈസ്, 1987-ല്‍ യൂറോപ്യന്‍ സാഹിത്യത്തിനുള്ള ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ്, 2000ലെ ഹെര്‍ഡര്‍ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021ല്‍ സ്ലോവേനിയന്‍ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോള്‍ഡന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!