കുട്ടമശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിടവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: കിഫ്ബിയില്‍ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനുവേണ്ടി നിര്‍മ്മിച്ച് പുതിയ കെട്ടിടത്തിന്റേയും ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവത്തിന്റേയും ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എം എല്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സന്ദേശം വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ പുളിക്കല്‍, ലിസ്സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സ്‌നേഹ മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ കെ കെ സതീശന്‍, റസീല ഷിഹാബ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോപ്പില്‍ അബു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ രമേശ്, എറണാകുളം ജില്ലാ വിദ്യാഭ്യാസയജ്ഞം കോര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍, പി ടി എ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പി എം എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രന്‍സിപ്പല്‍ മഞ്ജു എന്‍ നന്ദി പറഞ്ഞു.

കിഫ്ബിയില്‍ നിന്നും ഫണ്ടനുവദിച്ച് പുതിയ കെട്ടിടം ആവശ്യമായ സ്‌കൂളുടെ ലിസ്റ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പുതിയ കെട്ടിടം കുട്ടശ്ശേരി സ്‌കൂളില്‍ വളരെ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം എല്‍ എ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ കെട്ടിടം അനുവദിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതും.

- Advertisement -
Ad image

കിഫ്ബിയില്‍ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് നിര്‍മ്മിച്ച പുതിയ രണ്ടുനില കെട്ടിടത്തില്‍ മുകള്‍ നിലയില്‍ മൂന്നു ക്ലാസ്സ് റൂം, ഓഫീസ് റൂം, വരാന്ത, ടോയ്‌ലറ്റ് താഴെത്തെ നിലയില്‍ മൂന്നു ക്ലാസ്സ് റൂം ഓഫീസ് റും വരാന്ത,ടോയ്‌ലറ്റ് ആണ് ഉള്ളത്. കെട്ടിടം പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!