അമ്മക്കിളിക്കൂടിന്റെ സുരക്ഷയില്‍ സഖി കുട്ടനും രണ്ടു പെണ്‍കുട്ടികള്‍ക്കുമായി 49-ാം ഭവനം

Web Desk
2 Min Read

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കുരകളിലും വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ വിധവയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ സഖി കുട്ടനു വേണ്ടി കീഴ്മാട് പഞ്ചായത്ത് 19-ാം വാര്‍ഡ് എടയപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡില്‍ അല്‍സിയാറ്റ് മെഡിക്കല്‍ സെന്റര്‍ എം ഡി ഡോ. സണ്ണി കുര്യന്‍ സ്‌പോണ്‍സര്‍ ചെയ്തു നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതിയിലെ 49-ാമത് ഭവനത്തിന്റെ താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസ്സി സെബാസ്റ്റ്യന്‍, ഷീജ പുളിക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സ്‌നേഹ മോഹന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോപ്പില്‍ അബു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം ഷാഹിദ അബ്ദുല്‍ സലാം നന്ദി പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ മണ്ഡലങ്ങളില്‍ കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചു നല്കുവാന്‍ പ്രചോദനമേകിയത് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യഭവന നിര്‍മ്മാണ പദ്ധതിയാണെന്ന് താക്കോല്‍ ദാനം നിര്‍വ്വഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം എല്‍ എ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു ജനപ്രതിനിധികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും വികസന പ്രവര്‍ത്തികളും രാഷ്ടീയ പ്രവര്‍ത്തനവും മാത്രമല്ല, ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ മാത്രമേ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുണ്ടാക്കുവാന്‍ സാധിക്കു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- Advertisement -
Ad image

ഈ പദ്ധതിയില്‍ പൂര്‍ത്തിയായ 48 ഭവനങ്ങള്‍ കൈമാറുകയും ഒരു വീടിന്റെ നിര്‍മ്മാണം ശ്രീമൂലനഗരം പഞ്ചായത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഭവനങ്ങള്‍ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 510 ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ് എന്ന് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!