സുഹൈല്‍ ഉദിച്ചു: അല്‍ഐനില്‍ കനത്ത മഴ

Web Desk
1 Min Read

ദുബൈ: അല്‍ഐനില്‍ കനത്ത മഴ. ശൈത്യകാലത്തിന്റെ വരവറിയിച്ച് യു എ ഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം തെളിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. ദുബൈ- അല്‍ ഐന്‍ റോഡില്‍ കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍ സി എം)മാണ് പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വരും ആഴ്ചകളില്‍ രാജ്യത്തെ താപനില കുറയാന്‍ സാധ്യതയുണ്ട്.

city exchange

വേനലിന്റെ അവസാന ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന നക്ഷത്രമാണ് സുഹൈല്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇത് ദൃശ്യമായത്. സുഹൈല്‍ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു എ ഇയില്‍ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!