ബുര്‍ജ് ഖലീഫയില്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവും

Web Desk
0 Min Read

ദുബെ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥപറയുന്ന ദുല്‍ ഖര്‍ ചിത്രം ‘കുറുപ്പ്’ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ . ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനും ലൈറ്റ് അപ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!