ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് കമ്പനി

Web Desk
1 Min Read

അബുദബി: ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്ന് അബുദബി.
മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഹെല്‍മെറ്റ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും കമ്പനികള്‍ നല്‍കണമെന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചു. അബുദാബി പോലീസ്, ആരോഗ്യ വിഭാഗങ്ങളുടെ സഹകരണത്തോടെ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണത്തിലാണ് അബുദബി ഗതാഗത വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്റുകള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, കൊറിയര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡെലിവറി റൈഡര്‍മാര്‍ക്കായിരുന്നു ബോധവത്കരണം നല്‍കിയത്.

city exchange

മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാരുടെ അമിതവേഗം, തെറ്റായ ഓവര്‍ടേക്കിങ്, സിഗ്നല്‍ ഇടാതെ ലൈന്‍ മാറുക എന്നിവയാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്നും ബോധവത്കരണത്തില്‍ വ്യക്തമാക്കി. മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കുംവിധം നിയമവിരുദ്ധ പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും ഡ്രൈവര്‍മാരോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേഗപരിധി മറികടന്നാല്‍ 2000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

യാത്രയ്ക്കു മുന്‍പ് വാഹനം പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം, ടയര്‍, ലൈറ്റ് എന്നിവ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം, മോശം കാലാവസ്ഥയില്‍ വാഹനമോടിക്കാതിരിക്കണം, കെട്ടിടങ്ങളുടെയും വീടുകളുടെയും പ്രവേശന കവാടങ്ങളിലും സീബ്രാ ക്രോസിലും നടപ്പാതകളിലും മോട്ടോര്‍സൈക്കിള്‍ പാര്‍ക്ക് ചെയ്യാതിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!