ഗള്‍ഫ് യാത്ര: കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ കരുതിയ യുവാവ് അറസ്റ്റില്‍

Web Desk
0 Min Read

തൃശൂര്‍: ദീപാവലി ആഘോഷം കഴിഞ്ഞ് ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാനായി കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ വെച്ച് വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍.
തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ലീവിന് ശേഷം മടങ്ങുമ്പോള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു.
ബാഗേജ് സ്‌ക്രീനിങ്ങ് മെഷീനില്‍ കയറ്റിയപ്പോഴാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയില്‍ അനധികൃതമായി സ്ഫോടക വസ്തു കൈവശം വച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!