Connect with us

NEWS

ഫിനാന്‍സ് ക്വസ്റ്റ് സംഘടിപ്പിച്ചു

Published

on


കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ അവസാന വര്‍ഷ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഫിനാന്‍സ് ക്വസ്റ്റ് എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ടി വി തോമസ് ഉദ്ഘാടനം ചെയ്തു.

എട്ട് കോളെജുകളില്‍ നിന്നായി 62 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രാഥമിക റൗണ്ടില്‍ നിന്നും തെരഞ്ഞെടുത്ത ആറു ടീമുകളാണ് അവസാന റൗണ്ടില്‍ പങ്കെടുത്തത്.

സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളെജിലെ നിഖില്‍ ജോസഫ് തോമസ്, എം എം മുകേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും തൃക്കാക്കര ഭാരത് മാതാ കോളെജിലെ മേഘ എല്‍സ ബിനു, ആര്‍ വാസുദേവ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും തേവര എസ് എച്ച് കോളെജിലെ സാനിയ ഷാജി, ദേവപ്രിയ എസ് നായര്‍ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.


error: Content is protected !!