Connect with us

NEWS

മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

Published

on


കൊച്ചി: വി പി എസ് ലേക്ഷോറിലെ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന് പൊതുജന അവബോധത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. പാരീസിലെ തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.

പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിന് വിവിധ പ്ലാറ്റ്ഫോമുകളില്‍ ഡോ. അരുണ്‍ ഉമ്മന്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ സൗജന്യ ഭക്ഷണ വിതരണം, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവര്‍ക്കുള്ള പിന്തുണ, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു.

യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ആസക്തിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും മയക്കുമരുന്ന് ആസക്തി തടയുന്നതിനും അദ്ദേഹം വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. റോജ ജോസഫാണ് ഭാര്യ. മക്കള്‍: ഏഥന്‍, എയ്ഡന്‍.


error: Content is protected !!