

കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ചലച്ചിത്ര താരം വിനായകനെ അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനായകന്‍ ബഹളമുണ്ടാക്കിയത്. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തത്.

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകന്‍ സ്റ്റേഷനിലെത്തിയത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
