മസ്ജിദുല്‍ അഖ്‌സയിലേക്ക് മുസ്‌ലിംകളുടെ പ്രവേശനം തടഞ്ഞ് ഇസ്രായേല്‍ പൊലീസ്

Web Desk
1 Min Read

ജറൂസലം:

city exchange

മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം വിലക്കി ഇസ്രായേല്‍ പൊലീസ്. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്ലിംകളെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിരിക്കയാണെന്ന ഇസ്ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംകള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

മക്കയിലെ മസ്ജിദുല്‍ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുല്‍ അഖ്സ.

ആദ്യം പ്രായമേറിയവരെ മാത്രം പള്ളിയിലേക്ക് പ്രവേശിപ്പിച്ച പൊലീസ് പൊടുന്നതെ എല്ലാവരേയും തടഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!