

ദോഹ: ഐ സി സി ഫോട്ടോഗ്രഫി ക്ലബ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13, 14 തിയ്യതികളില്‍ അബുഹമൂര്‍ ഐ സി സിയില്‍ ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഐ സി സി ഫോട്ടോഗ്രഫി മത്സരം നടക്കും. അയ്യായിരം റിയാല്‍ സമ്മാനത്തുകയുള്ള മത്സരത്തില്‍ മറ്റ് വിവിധ സമ്മാനങ്ങളും നല്‍കും. എക്‌സ്‌പ്ലോറിംഗ് ഖത്തര്‍, ബാക്ക് ടു നേച്ചര്‍ എന്നീ വിഷയങ്ങളിലാണ് മത്സരം.

ഖത്തറിന്റെ സൗന്ദര്യവും സംസ്‌ക്കാരവും ആര്‍ക്കിടെക്ചറല്‍ ഭംഗിയും സിറ്റിസ്‌കേപുകളും ആഘോഷങ്ങളും പ്രാദേശിക ജീവിതവും കായികവും ഉള്‍പ്പെടെ എക്‌സ്‌പ്ലോറിംഗ് ഖത്തര്‍ എന്ന വിഷയത്തില്‍ സമര്‍പ്പിക്കാനാവുക. ബാക്ക് ടു നേച്ചറില്‍ ലോകത്തിലെ എവിടെ നിന്നുള്ള പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്.
ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും മൂന്ന് വീതം പുരസ്‌ക്കാരമാണ് നല്‍കുക. ഫോട്ടോകള്‍ നവംബര്‍ 30ന് മുമ്പായി സമര്‍പ്പിക്കണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തിന് ഫീസില്ല.
ആഘോഷത്തിന്റെ ഭങാഗമായി 13ന് വൈകിട്ട് ആറു മണിക്ക് ഐ സി സിയില്‍ ഫോട്ടോ എക്‌സിബിഷന്‍ നടക്കും. 150ലേറെ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും.
ഫോട്ടോഗ്രഫി ശില്‍പശാല, പാനല്‍ ഡിസ്‌കഷന്‍, ഫോട്ടോ റിവ്യൂസ്, ക്യാമറ ബ്രാന്റ് കൗണ്ടറുകള്‍ തുടങ്ങിയവയും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും.
ഖത്തറില്‍ കാല്‍ നൂറ്റാണ്ടിലധികം ഫോട്ടോഗ്രാഫര്‍മാരായി തുടരുന്നവരെ ആദരിക്കും. ഇത്തരത്തിലുള്ളവരെ നിര്‍ദ്ദേശിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ [email protected] എന്ന ഇമെയിലിലോ 66815270 എന്ന വാട്‌സ്ആപ് നമ്പറിലോ അയക്കാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എ പി മണികണ്ഠന്‍, സുബ്രമണ്യ ഹെബ്ബഗേലു, എബ്രഹാം ജോസഫ്, അഡ്വ. ജാഫര്‍ ഖാന്‍, ഗാര്‍ഗി വൈദ്യ, നന്ദിനി, ശന്തനു ദേശ്പാണ്ഡേ, സജീവന്‍ സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

