

ദോഹ: അപരിചിതര്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിയും യാതൊരു സാഹചര്യത്തിലും മറ്റുള്ളവരുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുകയോ കൊണ്ടുപോവുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം യാത്രക്കാരെ ഓര്‍മിപ്പിച്ചു. എക്സില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ‘മറ്റുള്ളവരുടെ ബാഗുകള്‍ അവരുടെ ഉള്ളടക്കം അറിയാതെ കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രാ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയും നിയമപരമായ ഉത്തരവാദിത്തത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും’ എന്ന് മന്ത്രാലയം പറഞ്ഞു.

നിങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അപരിചിതരുടെ അഭ്യര്‍ഥന നിരുപദ്രവകരമാണെന്ന് തോന്നിയാലും അങ്ങനെ ചെയ്യുന്നത് നിയമപരമായ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കും.

ഫ്‌ളൈറ്റുകളില്‍ ഉണ്ടാകാനിടയുള്ള ബാധ്യതകളും പ്രശ്നങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ കൊണ്ടുപോകുന്ന ഏതൊരു വസ്തുക്കളും നിങ്ങളുടേതാണെന്ന് എപ്പോഴും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
