എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: മലയാളത്തിന്റെ എം ടി വാസുദേവന്‍ നായര്‍ക്ക് വിട. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അന്തരിച്ചത്. 91 വയസ്സായിരുന്നു.

city exchange

2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌ക്കാരം, ജെ സി ദാനിയേല്‍ അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാ ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം മൂന്നു തവണ നേടിയിരുന്നു.

ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.

Share This Article
Leave a Comment
error: Content is protected !!