Connect with us

Business

ഷൗമി ഇലക്ട്രിക് എസ് യു 7 പ്രദര്‍ശനവുമായി ഇന്റര്‍ടെക്

Published

on


ദോഹ: ഷൗമിയുടെ ഇലക്ട്രിക് എസ് യു 7 പ്ലേസ് വെന്‍ഡോമില്‍ പ്രദര്‍ശിപ്പിക്കുന്നു. ഖത്തറിലെ ഷൗമി സ്മാര്‍ട്ട്‌ഫോണുകളുടെയും സ്മാര്‍ട്ട് ഉത്പന്നങ്ങളുടെയും ഔദ്യോഗിക വിതരണക്കാരായ ഇന്റര്‍ടെക്കുമായി ചേര്‍ന്നാണ് എസ് യു 7 പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഷൗമി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ പ്രത്യേക പ്രദര്‍ശനം ഇന്റര്‍ടെക് ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് ഷൗമി എസ് യു 7 പ്രത്യേക പ്രദര്‍ശനം ആരംഭിച്ചത്.

ഖത്തരി വിപണിയില്‍ അടുത്ത തലമുറ ഇലക്ട്രിക് മൊബിലിറ്റി അവതരിപ്പിക്കാനാണ് വാഹനത്തിന്റെ വിപുലമായ ഫീച്ചറുകള്‍, പ്രകടനം, ഡിസൈന്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യ ചേര്‍ത്ത് മികച്ച രൂപകല്‍പ്പനയും പ്രകടനവും ഷൗമി എസ് യു 7 വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രോണിക് വാഹന വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്ന അനുഭവമാണിതെന്ന് ഇന്റര്‍ടെക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ഖലീഫ എ ടി അല്‍ സുബെയ് പറഞ്ഞു.

ഖത്തറിലെ ഷൗമി എസ് യു 7 മാക്സിന്റെ പ്രദര്‍ശനം നിലവിലുള്ള സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!