ഫാഷന്‍ ട്രസ്റ്റ് അറേബ്യ അവാര്‍ഡ് ദാന ചടങ്ങില്‍ ശൈഖ മോസ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന ഫാഷന്‍ ട്രസ്റ്റ് അറേബ്യ (എഫ് ടി എ) അവാര്‍ഡ് ഗാലയില്‍ ഫാഷന്‍ ട്രസ്റ്റ് അറേബ്യയുടെ ഓണററി ചെയര്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു.

city exchange

ഫാഷന്‍ വ്യവസായ പ്രമുഖരും പ്രശസ്ത അന്താരാഷ്ട്ര ഡിസൈനര്‍മാരും അടങ്ങുന്ന ജൂറിക്കൊപ്പം എഫ് ടി എ കോ-ചെയര്‍മാരായ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് അല്‍ താനി, ടാനിയ ഫാരിസ് എന്നിവരും പങ്കെടുത്തു.

ഈവനിംഗ് വെയര്‍ വിഭാഗത്തിനായുള്ള നൈറ്റ് മൊറോക്കന്‍ ഡിസൈനര്‍ ആര്‍ട്ടി ഇഫ്രാച്ചിന്റെ ആദ്യ വിജയിക്ക് ശൈഖ മോസ പുരസ്‌ക്കാരം സമ്മാനിച്ചു. 2022-ലെ എഫ് ടി എ അവാര്‍ഡുകളില്‍ റെഡി-ടു-വെയര്‍ വിഭാഗത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള സിഹാമും സാറ അല്‍ബിനാലിയും ആക്‌സസറീസ് വിഭാഗത്തില്‍ ഈജിപ്തില്‍ നിന്നുള്ള ഫാത്മ മുസ്തഫയും സുഡാനീസ് ഡിസൈനര്‍ എലിയാഫ് ഉസ്മാനും വിജയികളായി. യമനില്‍ നിന്നുള്ള കസ്ന അസ്‌കറിനാണ് അരങ്ങേറ്റ പ്രതിഭയുടെ പുരസ്‌ക്കാരം ലഭിച്ചത്. ഈ വര്‍ഷം തുര്‍ക്കി പ്രതിനിധീകരിച്ച ഗസ്റ്റ് കൗണ്ടി അവാര്‍ഡ് ബര്‍ക് അക്യോളിനാണ്.

- Advertisement -
Ad image

വ്യവസായ പ്രമുഖ ഹുദ കാത്തന്‍ ഈ വര്‍ഷത്തെ സംരംഭകയ്ക്കുള്ള പുരസ്‌ക്കാരവും വാലന്റീനോ ഗരവാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരവും ലഭിച്ചു.

അറബ് ലോകത്ത് നിന്ന് വളര്‍ന്നുവരുന്ന യുവ ഡിസൈനര്‍മാരെ കണ്ടെത്താനും പരിപോഷിപ്പിക്കാനും പിന്തുണയ്ക്കാനും അവരുടെ ബ്രാന്‍ഡുകള്‍ വികസിപ്പിക്കാനും ആഗോള തലത്തില്‍ കഴിവുകള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നതിന് സാമ്പത്തിക പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലാഭരഹിത സംരംഭമാണ് ഫാഷന്‍ ട്രസ്റ്റ് അറേബ്യ.

Share This Article
Leave a Comment
error: Content is protected !!