

കൊച്ചി: യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഷെയ്ന്‍ നിഗത്തെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

എന്‍ എം ബാദഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം എസ് അയ്യപ്പന്‍ നായര്‍ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍: രാജശേഖര്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ശാലു പേയാട്.

