സിനിമ മോഹമായവര്‍ക്ക് ത്രിദിന അഭിനയക്കളരി കോഴിക്കോട്ട്

Web Desk
1 Min Read

തിരുവനന്തപുരം: സിനിമ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ വിവിധ തലങ്ങള്‍ പ്രതിപാദിക്കുന്ന മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നു. കോഴിക്കോട് പെട്രിക്കോര്‍ സിനിമാസ് സംഘടിപ്പിക്കുന്ന അഭിനയക്കളരി നവംബര്‍ 11, 12, 13 തിയ്യതികളില്‍ കോഴിക്കോട് ജവഹര്‍ നഗര്‍ റോഡ് അശോകപുരം ഡ്രീം അവന്യൂവിലാണ് നടക്കുന്നത്. 40 പേര്‍ക്കാണ് പ്രവേശനം.

city exchange

സിനിമയില്‍ 23 വര്‍ഷത്തെ അനുഭവമുള്ള സംവിധായകന്‍ അനിരുദ്ധന്‍ എം എ ഡി എഫ് ടെക്, പ്രമുഖ മൈം ട്രെയിനര്‍ അജയന്‍ തകഴി എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. പ്രശസ്ത കഥക് കലാകാരന്‍ ഗിരിധര്‍ കൃഷ്ണയുടെ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പിയും ഉണ്ടാകും. പരോള്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവ് അജിത്ത് പൂജപ്പുര മുഖ്യാതിഥിയായിരിക്കും.

പെട്രിക്കോര്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച് അര്‍ജുന്‍ പപ്പന്‍ സംവിധാനം ചെയ്യുന്ന എന്റിലെസ് സ്‌കെയില്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ഇതോടൊപ്പം നടക്കും. വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവരുടെ പെര്‍ഫോമന്‍സ് റിക്കോര്‍ഡ് ചെയ്യും. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റും നല്‍ക്കും. അഭിനയ കഴിവ് തെളിയിക്കുന്നവര്‍ക്ക് അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരം നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രജിസ്‌ട്രേഷന് ഫോണ്‍: 9995450910, 7907924506.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!