മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലി നടത്തി

Web Desk
1 Min Read

ചേര്‍ത്തല: ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ റാലി നടത്തി. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ്, അധ്യാപകര്‍, പി ടി എ, എം പി ടി എ ഭാരവാഹികള്‍, മാതാപിതാക്കള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

city exchange

പൂച്ചാക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍ എം ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് എലിസബത്ത് പോള്‍, പി ടി എ പ്രസിഡന്റ് പി ആര്‍ സുമേരന്‍, സീനിയര്‍ അസിസ്റ്റന്റ് റെജി എബ്രഹാം, ഫാ. വിപിന്‍ കുരിശുതറ സി എം ഐ, സാബു ജോസഫ്, കെ എസ് രാജേന്ദ്രന്‍, ഷിബു കെ പി, ദിബു, അനീഷ സനല്‍, ജിഷ വിജയകുമാര്‍, മഞ്ജു, സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!