സപ്ലൈകോ സ്റ്റോറിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

ആലുവ: പിണറായി വിജയന്‍ കേരളത്തിന്റെ ഖജനാവ് കാലിയാക്കിയത് പോലെ കേരളത്തില്‍ 13 അവശ്യസാധനങ്ങള്‍ സാധാരണക്കാര്‍ക്ക് വില കുറച്ച് നല്‍കുമെന്ന് പറഞ്ഞ സപ്ലൈകോ സ്റ്റോറുകളും കാലിയായി കിടക്കുന്ന അവസ്ഥയിലാണ് എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ സപ്ലൈകോ സ്റ്റോറിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

city exchange

ധൂര്‍ത്തും അഴിമതിയും നടത്തി സാധാരണക്കാരനെ വഞ്ചിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്നും കേരളത്തിലെ മുഴുവന്‍ സപ്ലൈകോ സ്റ്റോറുകളും ഖജനാവ് പോലെ കാലിയാക്കിയ പിണറായി സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റൊ പി ആന്റു പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ബാങ്ക് ജംഗ്ഷനില്‍ നിന്നും സപ്ലൈക്കോ സ്റ്റോറിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സബ്‌സിഡി ഇനത്തില്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയില്ല എന്ന് സ്റ്റോര്‍ മാനേജര്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു.

നേതാക്കളായ ലത്തീഫ് പൂഴിത്തറ, കെ കെ ജമാല്‍, ബാബു കൊല്ലം പറമ്പില്‍, മുഹമ്മദ് ഷെഫീക്ക്, എല്‍ദോസ് പി വി, ജി മാധവന്‍ കുട്ടി, എം എസ് സനു, മുഹ്‌സീന, എം എം ഷക്കീര്‍, സിറാജുദീന്‍ ഹക്കീം, അനൂപ് ശിവശക്തി, സിറാജ് ചേനക്കര, എം എ കെ നജീബ്, വിനോദ് ജോസ്, സോണി സെബാസ്റ്റ്യന്‍, എം ഒ ജെറാള്‍ഡ്, മനു മൈക്കിള്‍, ഷെമീര്‍ അബ്ദു, ജോബി, ശരത് നാരായണന്‍, നിസാം പുതുവാശ്ശേരി, സല്‍മാന്‍ മാനപ്പുറത്ത്, അമീര്‍ഷാ, ജെറിന്‍, നാസ് എടയപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!