പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Web Desk
2 Min Read

ആലുവ: കീഴ്മാട് പഞ്ചായത്ത് എടയപ്പുറം ചാത്താംപുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസ്സുകാരിയായ മകളെ ഉറക്കത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം പൊതുസമൂഹം ഞെട്ടലോടെയാണ് കേട്ടതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ആലുവയില്‍ കഴിഞ്ഞ മാസം ഒന്നാം തിയ്യതി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉറപ്പു വെറും പാഴ്‌വാക്കായി മാറിയിരിക്കുകയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

ആലുവയിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ ശക്തമായ പട്രോളിങ്ങ് ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മോഷണങ്ങളും ഗുരുതരമായ മറ്റു കുറ്റകൃത്യങ്ങളും ഉണ്ടാകുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരാകാതെ ശക്തമായ പട്രോളിങ്ങും മറ്റു നടപടികളും സ്വീകരിക്കണമെന്ന് താനടക്കമുള്ള ജനപ്രതിനിധികള്‍ എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാല്‍ ജനങ്ങളുടെ ജീവന്റേയും സ്വത്തിന്റേയും സുരക്ഷയേകുറിച്ച് ആശങ്കകളുണ്ടെന്നും എം എല്‍ എ പറഞ്ഞു.

അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഈ വിഷയം നേരിട്ട് ധരിപ്പിക്കുകയും പൊലീസിന്റെ ശക്തമായ പട്രോളിങ്ങ് ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും പറയുകയും ചെയ്തു. പട്രോളിങ്ങിനും മറ്റും ആവശ്യമായ പൊലീസിന്റെ അംഗബലം ഇല്ലാത്ത കാര്യം ധരിപ്പിക്കുകയും അടിയന്തിരമായി കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

- Advertisement -
Ad image

കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി അന്‍വര്‍ സാദത്ത് എം എല്‍ എ കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും കണ്ട് അവരെ ആശ്വസിപ്പിക്കുകയും മെഡിക്കല്‍ കോളേജ് സുപ്രണ്ടിനേയും ആര്‍ എം ഒ യേയും നേരിട്ടുകണ്ട് കുട്ടിയുടെ വിവരങ്ങള്‍ തിരക്കുകയും കുട്ടിക്കാവശ്യമായ ചികിത്സകള്‍ ഉറപ്പാക്കുകയും ചെയ്തു.

പീഡിപ്പിക്കപ്പെട്ട കുട്ടിയുമായി കുറ്റവാളി പോകുന്നത് കണ്ട് രാത്രി തന്നെ ധൈര്യമായി പുറത്തിറങ്ങി ഈഴുവത്തറ വീട്ടില്‍ സുകുമാരന്‍ എന്ന വ്യക്തി നാട്ടുകാരെയും കൂട്ടി തിരച്ചില്‍ നടത്തിയത് കൊണ്ട് മാത്രമാണ് കുട്ടിയെ ജീവനോടെ കിട്ടിയതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. സുകുമാരന്റെ വീട്ടില്‍ നേരിട്ടെത്തി എം എല്‍ എ അദ്ദേഹത്തേയും ഭാര്യ ഷീലയേയും അഭിനന്ദിച്ചു.

എം എല്‍ എയുടെ കൂടെ കീഴ്മാട് സൊസൈറ്റി ബാങ്ക് പ്രസിഡന്റ് പി എ മുജീബ്, മെമ്പര്‍ ഷാഹിത അബ്ദുല്‍സലാം എന്നിവരും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!