
തുണിസ്: തുണീഷ്യന്‍ തലസ്ഥാനത്ത് 15 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 320 അത്ലറ്റുകള്‍ പങ്കെടുക്കുന്ന അറബ് അണ്ടര്‍ 20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസം ഖത്തര്‍ അത്ലറ്റ് അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം ഹാമര്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.

സീസണിലെ ഏറ്റവും മികച്ച പ്രകടനമായി 72.79 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇബ്രാഹിം മത്സരത്തില്‍ ഒന്നാമതെത്തിയത്. ഈ വിജയത്തോടെ ഖത്തര്‍ അത്ലറ്റിക്‌സ് ടീമിന്റെ മെഡല്‍ നേട്ടം ഒന്‍പതായി ഉയര്‍ന്നു. നാല് സ്വര്‍ണ്ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് ഖത്തറിന്റെ നേട്ടം.

ഫൈസല്‍ മുഹമ്മദും അബൂബക്കര്‍ ഇദ്രിസും 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിലേക്ക് യോഗ്യത നേടിയതോടെ കൂടുതല്‍ മെഡല്‍ സാധ്യതകള്‍ ഉയര്‍ന്നു.
യൂസഫ് അബ്ദുല്‍ അസീസ്, മുഹമ്മദ് കല (400 മീറ്റര്‍), മുബാറക് സയീദ് (1500 മീറ്റര്‍, 3000 മീറ്റര്‍), ഇദ്രിസ് അബുബക്കര്‍ (110 മീറ്റര്‍ ഹര്‍ഡില്‍സ്), ഫൈസല്‍ മുഹമ്മദ്, അബൂബക്കര്‍ ഇദ്രിസ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), സമര്‍ ഹസ്സന്‍, അബ്ദുല്‍ സാദിഖ് മുഹമ്മദ്, മുഹമ്മദ് മൂസ (4×400 മീറ്റര്‍ റിലേ), ഇബ്രാഹിം സക്കറിയ, അബ്ദുല്ല അല്‍-അബ്ദുല്ല (പോള്‍വോള്‍ട്ട്), ഹമദ് ദാവി, മുഹമ്മദ് ജിമി (ഡിസ്‌കസ് ത്രോ), അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് (ഹാമര്‍ ത്രോ) എന്നിവരുള്‍പ്പെടെ നിരവധി യുവ അത്ലറ്റുകളുടെ ശക്തമായ ഒരു സംഘം ചാമ്പ്യന്‍ഷിപ്പിന്റെ 21-ാം പതിപ്പില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നു.

