
വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കിനെ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ എന്ന് പേര് നല്‍കി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധത്തിനിടെയാണ് വിവാദമുണ്ടാക്കി ട്രംപ് പേരുമാറ്റം കൊടുത്തിരിക്കുന്നത്.

ഉപരോധം പൂര്‍ണമായും ഫലപ്രദമാണെന്നും ഇറാന്‍ സമ്മതിച്ചാല്‍ മാത്രമേ ഇത് അവസാനിക്കുകയുള്ളുവെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, ചര്‍ച്ചകള്‍ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് പകരം ടെലിഫോണ്‍ വഴിയാണെന്ന് ട്രംപ് വ്യക്തമാക്കി. യാത്രാ ബുദ്ധിമുട്ടുകള്‍ കാരണം ഇത്തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മൂസ് കടലിടുക്ക് ഇരുവിഭാഗങ്ങളും നിയന്ത്രിക്കുന്ന സാഹചര്യത്തില്‍, സമാധാന സാധ്യതകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.

