സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്

Web Desk
1 Min Read

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ പൊടിക്കാറ്റില്‍ മുങ്ങി. സൗദിയില്‍ മാത്രമല്ല ഖത്തര്‍, യു എ ഇ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശക്തമായ പൊടിക്കാറ്റടിച്ചു.

city exchange

റിയാദിലെ വലിയ കെട്ടിടങ്ങള്‍ പോലും പൊടിക്കാറ്റിനെ തുടര്‍ന്ന് ഏതാനും മീറ്ററുകള്‍ക്കകലെ നിന്നും കാണാനാവാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.

കാഴ്ചാ പരിധി വളരെ കുറവായതിനാല്‍ വാഹനങ്ങള്‍ പതുക്കെ ശ്രദ്ധിച്ച് ഓടിക്കണമെന്ന് റിയാദിലെ റോഡുകളിലുള്ള ഇലക്ട്രോണിക്ക് സിഗ്നലുകളില്‍ എഴുതിക്കാണിച്ചു. മധ്യ റിയാദില്‍ കനത്ത പൊടി വാഹനങ്ങളേയും കെട്ടിടങ്ങളേയും മൂടി. താമസക്കാരെല്ലാം തങ്ങളുടെ വീടുകളില്‍ തന്നെ കഴിഞ്ഞു.

- Advertisement -
Ad image

പൊടിക്കാറ്റ് രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെയും കാലാവസ്ഥയുടേയും ഭാഗമാണെങ്കിലും ചില അവസരങ്ങളില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കാറുണ്ട്. മാര്‍ച്ചിനും മെയ് മാസത്തിനും ഇടയിലാണ് സൗദി അറേബ്യയില്‍ പൊടിക്കാറ്റ് ശക്തമായി വീശാറുള്ളത്.

Share This Article
Leave a Comment
error: Content is protected !!