

ബെംഗളൂരു: കൊഴുപ്പു നീക്കം ചെയ്യുന്നതിന് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നഡ യുവനടി മരിച്ചു. കന്നഡ സീരിയല്‍ നടിയും മോഡലുമായ ചേതന രാജ് (21) ആണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ചേതനയുടെ കുടുംബം ആരോപിക്കുന്നു.

നടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് രാജാജി നഗറിലെ കോസ്‌മെറ്റിക് ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മെയ് 16നാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് ചേതന രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞിരുന്നു. തിങ്കളാഴ്ച ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്ലാസ്റ്റിക് സര്‍ജറിക്ക് മുമ്പ് ആശുപത്രി അധികൃതര്‍ തങ്ങളുടെ സമ്മതം വാങ്ങിയില്ലെന്നും മതിയായ സൗകര്യങ്ങളില്ലാത്ത ഐ സി യുവിലാണ് നടപടിക്രമങ്ങള്‍ നടത്തിയതെന്നും അവര്‍ ആരോപിച്ചു.

