മലയാളി എഞ്ചിനീയറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

Web Desk
1 Min Read

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളിഎഞ്ചിനീയറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.എറണാകുളം സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് 30 കാരനെ ക്യാംപസിന് പുറത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റിട്യൂട്ടില്‍ താല്‍ക്കാലിക പ്രോജക്റ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടൂര്‍പുരം പോലീസാണ് സംഭവം അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉണ്ണികൃഷ്ണന്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം കാമ്പസിന് പുറത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി. ജോലിസ്ഥലത്ത് കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഐ.ഐ.ടിയിലെ ഹോക്കിഗ്രൗണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയലില്‍ കണ്ടെത്തിയതന്നും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!