നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് അമ്മ ബിന്ദു

Web Desk
0 Min Read

കൊച്ചി:അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.ഐ.എസ് ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനെതിരേയാണ് ബിന്ദു രംഗത്തുവന്നത്.മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ലെന്നും ബിന്ദു പറഞ്ഞു.നിമിഷയെ കൂടാതെ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നീ യുവതികളും അഫ്ഗാന്‍ ജയിലിലുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!