അമ്മ കൊവിഡ് ബാധിച്ച് മരിച്ചു: അച്ഛനും മക്കളും ജീവനൊടുക്കി

Web Desk
1 Min Read

ബംഗളൂരു:അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ദു:ഖം താങ്ങാനാകാതെ രണ്ട് മാസങ്ങള്‍ക്ക് ശേഷം അച്ഛനും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ അട്ടിബെലെയിലുള്ള അംബേദ്കര്‍ കോളനയിലാണ് സംഭവം. സതീശ് (42), മോനിഷ (14), കീര്‍ത്തി (18) എന്നിവരാണ് മരിച്ചത്. മാതാവ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വളരെ പ്രയാസത്തിലാണെന്നും മുന്നോട്ടുള്ള ജീവിതത്തോട് താല്‍പ്പര്യമില്ലെന്നും കുറിപ്പെഴുതിവെച്ചാണ് മൂന്നുപേരും ജീവനൊടുക്കിയത്. സതീശിന്റെ ഭാര്യ ആശ കോവിഡ് ബാധിച്ച് രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. ആ സംഭവം പിതാവിനെയും പെണ്‍മക്കളെയും വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ബി.എസ്.സി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കീര്‍ത്തി. ഒമ്പതാം ക്ലാസുകാരിയായിരുന്നു മോനിഷ. കൃഷിപ്പണിയായിരുന്നു സതീശിന്.

city exchange
Share This Article
Leave a Comment
error: Content is protected !!