സ്വപ്‌ന സുരേഷിന് ജോലി നല്കിയ എച്ച് ആര്‍ ഡി എസിന് ബന്ധം സി പി എമ്മുമായെന്ന് കെ സുരേന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച് ആര്‍ ഡി എസിന് സി പി എമ്മുമായാണ് ബന്ധമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പഴയ എസ് എഫ് ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എം എം മണിയാണ് എന്നത് നിഷേധിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കിഴക്കമ്പലം കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് പറഞ്ഞാല്‍ ലോകത്ത് ആരും വിശ്വസിക്കില്ല. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഗവര്‍ണര്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

സി പി എമ്മുകാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്ത് ഖജനാവ് കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സി പി എമ്മുകാര്‍ക്കെല്ലാം ഖജനാവില്‍ നിന്നും പെന്‍ഷന്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് ഭരണഘടനാ തലവനായ ഗവര്‍ണര്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. നയപ്രഖ്യാപനത്തില്‍ ട്രഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങള്‍ ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവര്‍ക്ക് ഉറപ്പുള്ളതു കൊണ്ടാണ്.

- Advertisement -
Ad image

പ്രതിപക്ഷം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്. ഗവര്‍ണര്‍ക്കെതിരെ ധര്‍ണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും ബി ജെ പി പ്രസിഡന്റ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!