സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍- ലൈംഗികാധിക്ഷേപത്തില്‍ സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലിനെതിരെ കേസ്

Web Desk
1 Min Read

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയും മീഡിയവണ്‍ ചാനല്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണ- ലൈംഗികാധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.

city exchange

സ്മൃതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് സ്മൃതി പരുത്തിക്കാടിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ സംഘ്പരിവാര്‍ അനുകൂല വിദ്വേഷ യൂട്യൂബ് ചാനലായ ന്യൂസ് കഫെ ലൈവ് ഉടമയും അവതാരകനുമായ വി കെ ബൈജു എന്നയാളെ പ്രതിയാക്കിയാണ് കേസ്. ഐ പി സി 354 എ (ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം), ഐ പി സി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനും മാനനഷ്ട കേസ് ഫയല്‍ ചെയ്യാനുമുളള നടപടിയും ആരംഭിച്ചിട്ടുണ്ട്.

- Advertisement -
Ad image

അതേസമയം, മീഡിയ വണ്‍ ചാനലിനെതിരേയുളള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംപ്രേഷണ വിലക്കിന്റെ പശ്ചാത്തലത്തില്‍ മീഡിയാവണിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന് ചാനല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു..

സ്മൃതി പരുത്തിക്കാട് പുതുതായി ജോലിയില്‍ പ്രവേശിച്ച മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അവര്‍ക്കു നേരെ ലൈംഗിക അധിക്ഷേപവും ചാനലിനെ ചൂണ്ടിക്കാട്ടിയുള്ള വംശീയാതിക്രമവും ആരംഭിച്ചത്. കടുത്ത ലൈംഗിക- അശ്ലീല അധിക്ഷേപമാണ് സ്മൃതിക്കെതിരെ നടത്തിയത്. ചാനല്‍ മാനേജ്‌മെന്റിന്റെ മതത്തിന്റെ പേരിലുള്ള അധിക്ഷേപ വാക്കുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ ചെയ്ത സ്മൃതിക്കെതിരായ വീഡിയോയുടെ കാര്‍ഡും തലക്കെട്ടും ഉള്ളടക്കവും.

Share This Article
Leave a Comment
error: Content is protected !!