പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഉദ്ഘാടനം

Web Desk
1 Min Read

se poli

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടേയും നഗരസഭയുടേയും നേതൃത്വത്തില്‍ നഗരത്തിലെ പതിനെട്ട് കേന്ദ്രങ്ങളില്‍ പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയത്.

city exchange

ആലുവ റെയില്‍വേ സ്റ്റേഷനില്‍ അന്‍വര്‍സാദത്ത് എം എല്‍ എ പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ആലുവ നിയോജകമണ്ഡലം ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം ജെ ജോമി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡണ്ട് സഫീര്‍ സാഗര്‍, ജില്ലാ വൈസ് പ്രസിഡണ്ട് സുശീല, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വിജയന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷൈനി ചാക്കോ, ലിഡിയ സെബാസ്റ്റ്യന്‍, രശ്മി വി ആര്‍, വിജി ഡാലി എന്നിവര്‍ പ്രസംഗിച്ചു.

മെട്രോ സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്,പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടന്നത്.

- Advertisement -
Ad image

ഞായറാഴ്ച ദിവസം പോളിയോ തുള്ളി മരുന്ന് നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അംഗന്‍വാടി ടീച്ചര്‍മാരുടേയും ആശ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഭവനസന്ദര്‍ശനത്തിലൂടെ പോളിയോ മരുന്ന് വീടുകളില്‍ എത്തിച്ച് നല്‍കും.

Share This Article
Leave a Comment
error: Content is protected !!