പി എ മുബാറക്കിന്റെ മൃതദേഹം അബൂഹമൂറില്‍ ഖബറടക്കി

Web Desk
0 Min Read

ദോഹ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എ മുബാറക്കിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖത്തറിലെ സാമൂഹിക- സാംസ്‌ക്കാരിക രംഗത്തെ നിരവധി പേരാണ് മയ്യത്ത് നമസ്‌ക്കാരത്തിനും ഖബറടക്കലിലും പങ്കെടുത്തത്.

city exchange

കെ എം സി സി, ഇന്‍കാസ്, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ മീഡിയാ ഫോറം തുടങ്ങി ഖത്തറിലെ മലയാളി സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ബിസിനസുകാരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ സംസ്‌ക്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!