
തൃശൂര്‍: വന്നുചേരുന്ന ആദരവുകള്‍ക്ക് അപ്പുറം സാമൂഹ്യ- വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലുളള വിജയമാണ് പ്രധാനമെന്ന് എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍. ചേംബര്‍ ഒഫ് കൊമേഴ്സിന്റെ മികച്ച എന്‍ ആര്‍ ഐ ബിസിനസ്മാന്‍ അവാര്‍ഡ് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

ബിസിനസുകാരന് സാമൂഹ്യപ്രതിബദ്ധത ഏറെ അനിവാര്യമാണ്. മികച്ച സംരംഭകരെല്ലാം മനുഷ്യത്വപരമായി ചിന്തിക്കുന്നവരുമാണ്. അവര്‍ നമുക്ക് മാതൃകയായി മാറിയത് അങ്ങനെയാണ്. വലിയ പാഠങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനുണ്ട്. അടുത്ത ജന്‍മത്തിലും തന്റെ മാതാപിതാക്കളുടെ മകനായി ജനിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനമാണ് ബിസിനസിനെ വിജയത്തിലെത്തിക്കുന്നതെന്ന് ജോയ് ആലൂക്കാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ മുഖ്യാതിഥിയായി.
ജോസ് കവലക്കാട് (എന്റര്‍പ്രണര്‍ അവാര്‍ഡ്), പെരുവനം കുട്ടന്‍ മാരാര്‍ (സാംസ്‌കാരികം), ഗീത സലീഷ് (വുമണ്‍ എന്റര്‍പ്രണര്‍), ഡെന്നീസ് ചാക്കോള (യംഗ് എന്റര്‍പ്രണര്‍), ജോയ് മൂത്തേടന്‍ (ഓര്‍ഗനൈസര്‍ അവാര്‍ഡ്), ഹാഷ്മി താജ് ഇബ്രാഹിം (മീഡിയ), ഡോ. സി പി.കരുണാദാസ് (മെഡിക്കല്‍), സി ആലീസ് പഴയവീട്ടില്‍ (സാമൂഹ്യ സേവനം), കെ സി ബൈജു (പൊലീസ്), സുഫ്‌ന ജാസ്മിന്‍ (സ്പോര്‍ട്സ്), സിജോ ജോര്‍ജ് (കാര്‍ഷിക രംഗം), സി എസ് സിന്റ (ആരോഗ്യ മേഖല) എന്നിവര്‍ മറ്റ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷത വഹിച്ചു.
ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ ആപ്പും പ്രിവിലേജ് കാര്‍ഡും ജോയ് ആലൂക്കാസ് പ്രകാശനം ചെയ്തു.
സെക്രട്ടറി സോളി തോമസ്, വൈസ് പ്രസിഡന്റ് എം ആര്‍ ഫ്രാന്‍സിസ്, ട്രഷറര്‍ ഷൈന്‍ തറയില്‍, ജോ. സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരന്‍, ടോജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

