ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബറില്‍

Web Desk
2 Min Read

കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ‘ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്’ ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനം.

city exchange

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കും വിധം അന്താരാഷ്ട്രാ ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും.


ഇതിന്റെ കരട് രേഖ പദ്ധതി പ്രഖ്യാപന യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം 30നകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഒക്ടോബര്‍ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും നിലവില്‍ വരും. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നതും ജല കായിക വിനോദ രംഗത്തെ സര്‍വ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തിയും പുതിയൊരു തുടക്കമാണ് ഈ അന്താരാഷ്ട്രാ വാട്ടര്‍ ഫെസ്റ്റ് എന്നും മന്ത്രി പറഞ്ഞു.

- Advertisement -
Ad image


ചാലിയാര്‍ കേന്ദ്രീകരിച്ച് ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക- വിനോദ പരിപാടികളും സംഘടിപ്പിക്കുക. വിവിധയിനം വള്ളംകളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കയാക്കിംങ്, കനോയിംങ്, വാട്ടര്‍ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്‌സ്, വാട്ടര്‍ സ്‌കിയിംങ്, പവര്‍ ബോട്ട് റെയ്‌സിംങ്, യാട്ട് റെയ്‌സിംങ്, വുഡന്‍ ലോഗ് റെയ്ഡിംങ്, ടിമ്പര്‍ റാഫ്റ്റിംങ്, പരമ്പരാഗത പായ വഞ്ചിയോട്ടം തുടങ്ങിയ ദേശീയ- അന്തര്‍ ദേശീയ മത്സര ഇനങ്ങളും ഒളിംപിക്‌സ് മത്സര ഇനങ്ങളും ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ളോട്ടിംങ് സംഗീത പരിപാടികള്‍, ലൈറ്റ് ഷോകള്‍, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.


പദ്ധതി പ്രഖ്യാപന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ ചെല്‍സ സിനി, ഡി ടി പി സി സെക്രട്ടറി ബീന ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് എക്‌സി. എഞ്ചിനീയര്‍ ടി ജയദീപ് കരട് രേഖ അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!