ഐ എസ് ഡി സ്‌കൂള്‍ ചിന്തോദ്ദീപകമായ അധ്യാപന ഓറിയന്റേഷന്‍ സെഷന്‍

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍ നാഷണല്‍ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

city exchange

ജീന ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഔപചാരിക ഉദ്ഘാടനം ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദ് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ആയിരത്തിലധികം വേദികളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത് അനുഭവസമ്പന്നനായ പ്രമുഖ എജുക്കേഷണല്‍ ട്രെയിനര്‍ ജെയിസണ്‍ അറക്കല്‍ ചിന്തോദ്ദീപകമായ സെഷന് നേതൃത്വം നല്‍കിക്കൊണ്ടു നടത്തിയ പ്രഭാഷണത്തില്‍ .
വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകരെ സജ്ജരാക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

വിശിഷ്ഠാതിഥിയെ വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ പരിചയപ്പെടുത്തി. ജീന ടീച്ചര്‍ സ്വാഗതവും സതീശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഷീബ ടീച്ചര്‍ കംപയറിംഗ് നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!