രാമന്തളി എം എസ് എഫ് സീതി സാഹിബ് എക്‌സലന്‍സി അവാര്‍ഡ് വിതരണം

Web Desk
2 Min Read

രാമന്തളി: മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്‍ രാമന്തളി ശാഖാ കമ്മിറ്റിയുടെയും രാമന്തളി മുസ്ലിം യൂത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ശാഖയിലെ 60ഓളം വിദ്യാര്‍ഥികള്‍ക്ക് സീതി സാഹിബ് എക്‌സലന്‍സി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തില്‍ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന എം എസ് എഫ് ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു.

city exchange

അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ശാഖാ പ്രസിഡന്റ് കെ പി ആദില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പയ്യന്നുര്‍ മണ്ഡലം പ്രസിഡണ്ട് കെ കെ അഷ്‌റഫ്, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് പി കെ ഷബീര്‍, ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി, ചിറയില്‍ അഷ്‌റഫ്, ഷക്കീര്‍ തായറ്റേരി, ഷമ്മാസ് വെള്ളൂര്‍, ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പി എം ശുഹൈബ, അബൂദാബി പയ്യന്നുര്‍ മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് പി പി ബഷീര്‍, ആര്‍ എം വൈ സി സെക്രട്ടറി യു ടി സഫീര്‍, മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് കെ കെ ഇസ്മായില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഭാരത് സേവക് ഓണര്‍ പുരസ്‌കാരം നേടിയ അഫ്‌സല്‍ രാമന്തളി, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷനീജ് മുഹമ്മദ്, ജില്ലാ ക്ലാസിക് പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഇടല്‍ നേടിയ കെ കെ ഷാനില്‍ ബഷീര്‍, വെങ്കല മെഡല്‍ നേടിയ കെ വി ഫവാസ് എന്നിവരെയും അനുമോദിച്ചു.

മുസ്ലിം ലീഗ് നേതാവ് കെ പി അഹമദ് ഹാജിയെ ശാഖാ എം എസ് എഫിനു വേണ്ടി നജാഫ് വസതിയില്‍ വെച്ച് ഷാള്‍ അണിയിച്ചു ആദരിച്ചു. എം എസ് എഫ് ശാഖാ ജനറല്‍ സെക്രട്ടറി പി കെ ഫയാസ് സ്വാഗതവും യു ഫൈസല്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!